08:30pm 07 November 2026
NEWS
കൊച്ചി സിറ്റിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട .
07/11/2026  07:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി സിറ്റിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട .
HIGHLIGHTS

1.Abdul syed

2.Noushad K

കൊച്ചി : തൃക്കാക്കര , കളമശ്ശേരി സ്റ്റേഷൻ പരിധികളിൽ രണ്ടിടങ്ങളിൽ നിന്നായി  രണ്ട് പ്രതികൾ പിടിയിൽ.കളമശ്ശേരി  ഉണിച്ചിറയ്ക്ക്  സമീപത്ത് നിന്നും അബ്ദുൽ സയിദ് 38/26 ,കരിക്കുന്നിൽ H,  വാളയം, നാദാപുരം, കോഴിക്കോട്  എന്നയാളെ കൊമേഴ്സ്യൽ ക്വാണ്ടിറ്റി MDMA 55.170 gm മും , മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ച 111000 രൂപയും MDMA കടത്തുവാൻ ഉപയോഗിച്ച ETIOS കാറും സഹിതം പോലീസ് പിടികൂടി. തൃക്കാക്കര മരോട്ടിച്ചുവട് ഭാഗത്തുള്ള കണ്ണമ്പുഴ റോഡിലുള്ള ലോഡ്ജിൽ നിന്നും നൗഷാദ് K 42/26 , കൊരട്ടിയിൽ H, ഒറ്റപ്പാലം , പാലപ്പുറം, പാലക്കാട്. എന്നയാളെ 2.06 gm MDMA യും, 45.29 gm  കഞ്ചാവും, 2.90 gm ഹാഷിഷ് ഓയിലുമായി പിടികൂടി. പ്രതി മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ച 90000 രൂപയും പോലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ R നിശാന്തിനി IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിസിപി മാരായ മോഹിത് റവത് ips അരുൺ പവിത്രൻ ips എന്നിവരുടെ നിർദേശനുസരണം കൊച്ചി സിറ്റി നർകോട്ടിക് സെൽ acp അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘമാണ് പ്രതികളെ പിടികൂടിയത് . പ്രതികളെ കളമശ്ശേരി , തൃക്കാക്കര പോലീസ് സ്റ്റേഷനുകളിൽ  ഹാജരാക്കി കേസ് രജിസ്റ്റർ ചെയ്യും . ലഹരിമാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇതിനോട് അനുബന്ധിച്ച കടുത്ത പരിശോധനകൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നു കമ്മീഷണർ R. നിശാന്തിനി ips അറിയിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img